ഗ്രോസറികളില്‍ സൗദിവത്കരണം : മലയാളികളടക്കം 1.60 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടം

Posted on: December 31, 2018

റിയാദ് : ഗ്രോസറികളില്‍ (ബഖാല) ഘട്ടം ഘട്ടമായി പൂര്‍ണ സൗദിവത്കരണം നടപ്പായാല്‍ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കു ജോലി നഷ്ടപ്പെടും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ വര്‍ഷം 600 കോടി റിയാല്‍ ( ഏകദേശം 11,400 കോടി രൂപ) ആണ് അതതു നാടുകളിലേക്ക് അയയ്ക്കുന്നത്.

ഈ പണം സൗദിയില്‍ നിന്നു പുറത്തു പോകാതെ തടയാമെന്നും മേഖലയില്‍ 35,000 സൗദി സ്വദേശികള്‍ക്കെങ്കിലും ഉടന്‍ ജോലി നല്കാമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇതിനു മുന്നോടിയായി ഗ്രോസറി ജോലികളില്‍ സൗദിക്കാര്‍ക്കു പരിശീലനവും ആരംഭിച്ചു.

TAGS: Saudi Arabia |