ഇന്ത്യയില്‍ നിന്നുള്ള പാകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ സൗദി വിലക്ക് ഏര്‍പ്പെടുത്തി

Posted on: November 30, 2018

റിയാദ് : ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി സൗദി അറേബ്യ നിരോധിച്ചു. പാകം ചെയ്ത ആഹാരസാധനങ്ങള്‍ക്കാണ് വിലക്ക്. അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള നിലവാര സര്‍ട്ടിഫിക്കറ്റില്ലാത്ത ഉല്‍പന്നങ്ങള്‍ക്കു കാര്‍ഗോ അനുമതി നല്‍കില്ലെന്നു റിയാദ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സര്‍ക്കുലറില്‍ പറയുന്നു.

ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനികളും മാലിന്യങ്ങളും അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണു നടപടി. രാജ്യാന്തര ആരോഗ്യ മാനദണ്ഡങ്ങള്‍ക്കു വിധേയമായി തയാറാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കു മാത്രമേ ഇറക്കുമതി അനുമതി നല്‍കുവെന്നും സര്‍ക്കുലര്‍ വിശദീകരിക്കുന്നു.