സൗദി നാഷണല്‍ ഗാര്‍ഡ് ക്യാംപുകളില്‍ ലുലു സൂപ്പര്‍മാര്‍ക്കറ്റുകള്‍

Posted on: November 23, 2018

ദമാം : സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ ക്യാമപുകളില്‍ ലുലു ഗ്രൂപ്പ് ഷോപ്പിംഗ് സെന്ററുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ആരംഭിക്കും. ഇതു സംബന്ധിച്ച കരാറില്‍ എസ്എഎന്‍ജി അണ്ടര്‍ സെക്രട്ടറി മിഷാല്‍ ബിന്‍ ബദര്‍ ബിന്‍ സൗദ് അബ്ദുല്‍ അസീസ് രാജകുമാരനും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും ഒപ്പു വെച്ചു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യമായ ദമാമിലും അല്‍ അഹ്‌സയിലും ഏഴ് സൂപ്പര്‍മാര്‍ക്കറ്റുകളും രണ്ട് ഷോപ്പിംഗ് സെന്ററുകളുമാണ് ആദ്യഘട്ടം. നിലവില്‍ സൗദിയില്‍ ലുലുവിന് 14 ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്.