എമിറേറ്റ്‌സ് എൻബിഡി സൗദിയിൽ സാന്നിധ്യം ശക്തമാക്കുന്നു

Posted on: May 25, 2018

ദുബായ് : മിഡിൽ ഈസ്റ്റിലെ മുൻനിര ബാങ്കായ എമിറേറ്റ്‌സ് എൻബിഡി സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജിദ്ദയിൽ ആദ്യ ശാഖ തുറന്നു. വൈകാതെ റിയാദിലെ ഖോബാറിലും ശാഖ ആരംഭിക്കും. പുതിയ ശാഖകൾ ഇന്ത്യയിലെ നിക്ഷേപകർക്കും വ്യാപരികൾക്കും ഏറെ പ്രയോജനം ചെയ്യുമൈന്ന് എമിറേറ്റ്‌സ് എൻബിഡി ചെയർമാനും എംഡിയുമായ ഹിഷാം അബ്ദുള്ള അൽ കാസിം പറഞ്ഞു.

ഇന്ത്യയിലെ ചെറുകിട-കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് മുംബൈയിലെ ബ്രാഞ്ച് വഴിയാണ് എമിറേറ്റ്‌സ് എൻബിഡി ബാങ്കിംഗ്, വ്യാപാര, ട്രഷറി സേവനങ്ങൾ ലഭ്യമാക്കുന്നത്. സൗദി അറേബ്യയുമായി ഇന്ത്യക്കുള്ള ഉഭയകക്ഷി ബന്ധം വളരെ ശക്തമാണ്. മൂന്ന് ദശലക്ഷം പ്രവാസ ഇന്ത്യക്കാർ സൗദിയിലുണ്ട്. മാത്രമല്ല, എല്ലാവർഷവും ഹജ്ജ്തീർത്ഥാടനം നടത്തുന്നവരിൽ മുഖ്യ പങ്കും ഇന്ത്യയിൽ നിന്നാണ്. സൗദി അറേബ്യയിൽ സാന്നിധ്യം ശക്തമാക്കുന്നത് ഇന്ത്യക്കാർക്ക് ഏറെ പ്രയോജനപ്പെടുമെന്ന് എമിറേറ്റ്‌സ് എൻബിഡി കെഎസ്എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ലൊയ് ഹസ്സൻ അബ്ദുൾ ജവാദ് വ്യക്തമാക്കി.

TAGS: Emirates NBD |