സൗദിയിലെ ശ്രീലങ്കൻ പ്രവാസികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു

Posted on: September 12, 2016

sri-lankan-expat-workers-i

റിയാദ് : സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ശ്രീലങ്കൻ പ്രവാസികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. ഇവരിൽ ഒരു ലക്ഷത്തോളം പേർ വീട്ടുജോലിക്കാരാണെന്ന് സൗദിയിലെ ശ്രീലങ്കൻ അംബാസഡർ മുഹമ്മദ് ആസ്മി പറഞ്ഞു.

ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളാണ് പ്രവാസികളുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നത്. എണ്ണവിലയിടിവും സൗദിയിലെ സ്വദേശിവത്കരണം വെല്ലുവിളിയുയർത്തുന്നുണ്ടെങ്കിലും ധാരാളം ശ്രീലങ്കക്കാർ ഇപ്പോഴും തൊഴിലന്വേഷകരായി സൗദി അറേബ്യയിൽ എത്തുന്നുണ്ട്.