ലോകത്തെ വലിയ ജലസംഭരണ പദ്ധതിയുമായി ഖത്തര്‍

Posted on: December 12, 2018

ദോഹ : ലോകത്തെ ഏറ്റവും വലിയ ജലസംഭരണ പദ്ധതി ഖത്തറില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ശുദ്ധജല സംഭരണശേഷി 150% വര്‍ധിപ്പിക്കുന്ന പദ്ധതി വഴി 2026 വരെ കുടിവെള്ള സുരക്ഷ ഉറപ്പാക്കാന്‍ ഖത്തറിനാവും. 5 മെഗാ റിസര്‍വോയറുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയില്‍ ആകെ ശുദ്ധജല സംഭരണ ശേഷി 568 കോടി ലിറ്ററാണ്. 1,450 കോടി റിയാലാണ് ( ഏകദേശം 28,710 കോടി രൂപ) മുതല്‍മുടക്ക്.