കൊച്ചിയില്‍ ഖത്തര്‍ വിസാ കേന്ദ്രം

Posted on: October 2, 2018

ദോഹ : ഖത്തറിലേക്കുള്ള വിസ നടപടികള്‍ നാട്ടില്‍ തന്നെ പൂര്‍ത്തീയാക്കാന്‍ കഴിയുന്ന സേവന കേന്ദ്രങ്ങള്‍ കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴു നഗരങ്ങളില്‍ നവംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും.

തൊഴില്‍ കരാര്‍ ഒപ്പു വയ്ക്കല്‍, മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം
തുടങ്ങിയ എല്ലാ കാര്യങ്ങളും ഇന്ത്യയിലെ ഖത്തര്‍ വിസ സേവനകേന്ദ്രങ്ങള്‍ വഴി പൂര്‍ത്തിയാക്കാം.

കൊച്ചിക്കു പുറമെ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, ചെന്നൈ എന്നിവയാണ് ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങള്‍. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ എട്ടു രാജ്യങ്ങളിലായി ആകെ 20 സേവന കേന്ദ്രങ്ങളാണ് തുറക്കുന്നത്.

TAGS: Qatar Vissa |