ഖത്തർ 2018 ൽ 3.5 ശതമാനം വളർച്ച നേടും

Posted on: January 5, 2018

ദോഹ : ബരാസാൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഖത്തർ 2018 ൽ 3.5 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്ന് എൻബികെ വിലയിരുത്തൽ. 2017 ൽ 1.2 ശതമാനമായിരുന്നു വളർച്ചാനിരക്ക്. പുതിയ വ്യാപാരപാതകൾ വികസിപ്പിക്കുകയും മൂലധന നിക്ഷേപം വർധിപ്പിച്ചതും ജിസിസി വിലക്ക് മറികടക്കാനും സമ്പദ് വ്യവസ്ഥയെ സ്ഥിരതയുള്ളതാക്കാനും സഹായിച്ചു.

ഖത്തറിന്റെ ധനക്കമ്മി 2016 ലെ 9 ശതമാനത്തിൽ നിന്ന് 2017 ൽ 5 ശതമാനമായി മെച്ചപ്പെട്ടു. മറ്റ് ജിസിസി രാജ്യങ്ങളേക്കാൾ കുറവാണിത്. നടപ്പ് വർഷത്തെ ബജറ്റ് വകയിരുത്തലുകളിൽ 2 ശതമാനം വർധനയുണ്ടായേക്കുമെന്നാണ് സൂചന.

TAGS: Qatar | Qatari Economy |