ഖത്തർ ഇസ്ലാമിക് ബാങ്ക് പുതിയ ശാഖ തുറന്നു

Posted on: February 25, 2017

ദോഹ : ഖത്തർ ഇസ്ലാമിക് ബാങ്ക് ദോഹയിലെ വെസ്റ്റ് ബേയിലുള്ള വഖഫ് (മിനിസ്ട്രി ഓഫ് എൻഡോവ്‌മെന്റ്‌സ് ഇസ്ലാമിക് അഫേഴ്‌സ്) ടവറിൽ പുതിയ ശാഖ തുറന്നു. വഖഫ് ബോർഡ് മന്ത്രാലയത്തിലെ ജോലിക്കാർക്കും സന്ദർശകരുടെയും സൗകര്യാർഥം വഖഫ് ടവറിന്റെ താഴത്തെ നിലയിലാണ് ശാഖ പ്രവർത്തിക്കുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും ബാങ്കിന്റെ പ്രവർത്തന സമയം.

മിനിസ്ട്രി ഓഫ് എൻഡോവ്‌മെന്റ്‌സ് ഇസ്ലാമിക് അഫയേഴ്‌സുമായുള്ള ഖത്തർ ഇസ്ലാമിക് ബാങ്കിന്റെ ബന്ധത്തിന്റെ പ്രതീകമാകും പുതിയ ശാഖയെന്ന് ഖത്തർ ഇസ്ലാമിക് ബാങ്ക് ജനറൽ മാനേജർ (പേഴ്‌സണൽ ബാങ്കിംഗ്) ഡി. ആനന്ദ് പറഞ്ഞു. ഖത്തർ ഇസ്ലാമിക് ബാങ്കിന് 28 ബ്രാഞ്ചുകളും 170 എടിഎം സെന്ററുകളുമുണ്ട്.