ബാങ്ക് സോഹറിന് ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നോവേഷൻ അവാർഡ്

Posted on: January 5, 2018

മസ്‌ക്കറ്റ് : ഒമാനിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് സോഹറിന് ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നോവേഷൻ അവാർഡ്. ആഗോളതലത്തിൽ ലഭിച്ച 160 ലേറെ നോമിനേഷനുകളിൽ നിന്ന് ബാങ്ക് സോഹറിനെ അവാർഡിന് പരിഗണിച്ചത്. മൈസൂറിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.

ഇൻഫോസിസിന്റെ ബാങ്കിംഗ് സോഫ്റ്റ്‌വേറായ ഫിനാക്കിൾ ഉപയോഗിക്കുന്ന 200 ലേറെ ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നാണ് ഓരോ വർഷവും അവാർഡ് ജേതാക്കളെ നോമിനേഷനിലൂടെ കണ്ടെത്തുന്നത്. ഒമാനിലെ ബാങ്കിംഗ് മേഖലയിൽ മികവ് പുലർത്താനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അവാർഡ് എന്ന് ബാങ്ക് സോഹർ ഡിജിഎം – ഐടി മുജാഹിദ് സെയ്ദ് അൽ സാദ്ജാലി പറഞ്ഞു.