അന്നമ്മ തോമസ് അക്‌സ ഗൾഫ് ഒമാൻ കൺട്രി മാനേജർ

Posted on: October 17, 2016

annamma-thomas-axa-gulf-big

മസ്‌ക്കറ്റ് : അക്‌സ ഗൾഫ് – ഒമാൻ കൺട്രി മാനേജരായി അന്നമ്മ തോമസ് നിയമിതയായി. ദുബായിൽ അക്‌സ ഗൾഫ് ആക്ടിംഗ് കൺട്രി മാനേജരായിരക്കെയാണ് പുതിയ നിയമനം. ഇൻഷുറൻസ് രംഗത്ത് 25 വർഷത്തെ സേവനപരിചയമുള്ള അന്നമ്മ 11 വർഷം മുമ്പാണ് അക്‌സ ഗൾഫിൽ ചേർന്നത്. നേരത്തെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ഡെപ്യൂട്ടി മാനേജരായും (ചെന്നൈ) ഡിവിഷണൽ മാനേജരായും (കോട്ടയം) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിയാദ് മെട്രോയുടെ കൺസൾട്ടൻസി നിർവഹിക്കുന്ന സ്വിസ് എൻജിനീയറിംഗ് കൺസൾട്ടന്റസിൽ ഉദ്യോഗസ്ഥനായ തൃശൂർ പുത്തൂർ ജോയി വർക്കിയുടെ ഭാര്യയാണ്. മക്കൾ : വർഗീസ്, മരിയ. ഡോക്‌ടേഴ്‌സ് ഡയഗ്‌നോസ്റ്റിക് സെന്റർ ഡയറക്ടർ പാറോലിക്കൽ ഡോ. തോമസ് എബ്രാഹം-കൊച്ചുറാണി ദമ്പതികളുടെ മകളുമാണ്.