സലാല, ദുബായ്, ജിദ്ദ സർവീസുകളുമായി സലാംഎയർ

Posted on: October 13, 2016

salam-air-a320-aircraft-big

മസ്‌ക്കറ്റ് : സുൽത്താനേറ്റിലെ ലോകോസ്റ്റ് എയർലൈനായ സലാം എയർ ഈവർഷം അവസാനം സർവീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ മസ്‌ക്കറ്റിൽ നിന്ന് സലാല, ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്കാണ് സർവീസ്. സലാലയിലേക്ക് പ്രതിദിനം നാല് സർവീസുകൾ വീതമുണ്ടാകുമെന്ന് സലാം എയർ ചെയർമാൻ ഖാലിദ് അൽ യഹ്മാദി പറഞ്ഞു.

മൂന്ന് മണിക്കൂറിൽ താഴെ യാത്രാദൂരമുള്ള ഇവിടങ്ങളിലേക്ക് എയർബസ് എ 320 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. തുടർന്ന് ഇന്ത്യ ഉപഭൂഖണ്ഡത്തിലേക്കും ഈസ്റ്റ് ആഫ്രിക്കയിലേക്കും സർവീസ് വ്യാപിപ്പിക്കും. ടിക്കറ്റിംഗ്, ഓൺലൈൻ ബുക്കിംഗ് സംവിധാനങ്ങൾ വൈകാതെ തയാറാകുമെന്നും അദേഹം പറഞ്ഞു.