മലബാർ ഗോൾഡ് സ്‌കോളർഷിപ്പ് അഞ്ച് വിദ്യാർത്ഥികൾക്ക്

Posted on: October 13, 2016

malabar-gold-scholarship-to

മസ്‌ക്കറ്റ് : ദാർസെയ്ത്ത് ഇന്ത്യൻ സ്‌കൂളിലെ 5 വിദ്യാർത്ഥികൾക്ക് മലബാർ ഗോൾഡ് സ്‌കോളർഷിപ്പ്. അർഹരായ കൂട്ടികളുടെ ആറുമാസത്തെ ട്യൂഷൻഫീസ് സ്‌കോളർഷിപ്പിന്റെ ഭാഗമാണ്.

സ്‌കോളർഷിപ്പ് തുകയായ 1,273 ഒമാൻ റിയാലിന്റെ ചെക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഒമാൻ റീജണൽ ഹെഡ് കെ. നജീബ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ശ്രീദേവി പി. തശ്‌നത്തിന് കൈമാറി. എസ് എം സി പ്രസിഡന്റ് അജയൻ പൊയ്യാര, മുൻ പ്രസിഡന്റ് റഹീം കാസിം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.