എയർ ഇന്ത്യ എക്‌സ്പ്രസിൽ അധിക ബാഗേജ് ആനുകൂല്യം

Posted on: September 25, 2016

Air-India-Express-take-off-

മസ്‌ക്കറ്റ് : ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നവർക്ക് അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു. മസ്‌ക്കറ്റ്, സലാല എന്നിവിടങ്ങളിൽ പുറപ്പെടുന്നവർക്ക് പ്രത്യേക നിരക്കിൽ 20 കിലോഗ്രാം ബാഗേജ് അധികമായി കൊണ്ടുപോകാനാകും. നിലവിലുള്ള 30 കിലോ ചെക്കിൻ ബാഗേജിനും 7 കിലോ ഹാൻഡ് ബാഗേജിനും പുറമെയാണിത്.

അധികമുള്ള അഞ്ച് കിലോയ്ക്ക് അഞ്ചര ഒമാൻ റിയാലും 10 കിലോയ്ക്ക് 11 റിയാലും 20 കിലോയ്ക്ക് 21 റിയാലുമാണ് നിരക്ക്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ അധിക ബാഗേജ് നിരക്കും അടയ്ക്കണം. നവംബർ 30 വരെ ഈ ആനുകൂല്യമുണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങൾ അറിയിച്ചു.