കല്യാണ്‍ ജ്വലേഴ്‌സില്‍ വണ്‍ പ്ലസ് ത്രീ ഫെസ്റ്റീവ് ഓഫര്‍

Posted on: December 29, 2018

കുവൈത്ത് : ഇന്ത്യയിലെയും ജിസിസിയിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജ്വലേഴ്‌സ് ഉത്സവകാല ആഘോഷത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്കായി വണ്‍ പ്ലസ് ത്രീ ഫെസ്റ്റീവ് ഓഫര്‍ അവതരിപ്പിച്ചു. 300 ദിനാറിന് ഡയമണ്ട് അല്ലെങ്കില്‍ അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് പീസ് ഡയമണ്ട് അല്ലെങ്കില്‍ അണ്‍കട്ട് ആഭരണങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ് വണ്‍ പ്ലസ് ത്രീ ഫെസ്റ്റീവ് ഓഫര്‍. കുവൈത്തിലെ എല്ലാ കല്യാണ്‍ ജ്വലേഴ്‌സ് ഷോറൂമുകളിലും 2019 ഫെബ്രുവരി 9 വരെ ഈ ഓഫര്‍ ലഭ്യമാണ്.

250 ദിനാറിനോ അതില്‍ കൂടുതലോ തുകയ്ക്ക് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണിലൂടെ ഹോം, ഇലക്ട്രോണിക് അപ്ലയന്‍സുകള്‍, ബ്രാന്‍ഡഡ് വാച്ചുകള്‍ എന്നിവ സ്വന്തമാക്കാനുള്ള അവസരമാണ് കല്യാണ്‍ ജ്വലേഴ്‌സ് നല്‍കുന്നത്. 300 ദിനാറിനോ അതില്‍ കൂടുതലോ തുകയ്ക്ക് ഡയമണ്ട് അല്ലെങ്കില്‍ അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണിനു പുറമേ മൂന്ന് പീസ് ഡയമണ്ട് അല്ലെങ്കില്‍ അണ്‍കട്ട് ആഭരണങ്ങള്‍ സൗജന്യമായി ലഭിക്കും. 500 ദിനാറിന് അണ്‍കട്ട് അല്ലെങ്കില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍പറഞ്ഞ രണ്ട് ഓഫറുകള്‍ക്ക് പുറമേ സ്വര്‍ണനാണയം കൂടി സമ്മാനമായി ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് ഏറെ സന്തോഷം നല്കാന്‍ കഴിയുന്നതാണ് വണ്‍ പ്ലസ് ത്രീ ഓഫറെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. സവിശേഷമായ ഗുണമേന്മയും അനുപമമായ രൂപകല്പനയും ഉറപ്പുനല്‍കുന്നതിനൊപ്പം സമ്മാനങ്ങളും സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.