കുടുംബ സന്ദര്‍ശന വിസ : കുവൈത്തില്‍ മാതാപിതാക്കള്‍ക്ക് മൂന്നുമാസം താമസിക്കാം

Posted on: December 15, 2018

കുവൈത്ത് : കുവൈത്തിലേക്ക് അച്ഛനമ്മമാരെ സന്ദര്‍ശന വിസയില്‍ കൊണ്ടു വരുന്ന വിദേശികള്‍ക്ക് ആശ്വാസം. വിദേശികളുടെ കുടുംബ സന്ദര്‍ശന വിസയില്‍ എത്തുന്ന മാതാപിതാക്കളെ കുവൈത്തില്‍ മൂന്നുമാസം വരെ താമസിക്കാനനുവദിക്കും.

ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മരാഫിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന മാതാപിതാക്കള്‍ക്ക് താമസാനുമതി ഒരു മാസമാണ്. വിസാ കാലാവധി നീട്ടുന്നതിനായി ഓഫീസുകളില്‍ നേരിടുന്ന വന്‍ജനത്തിരക്ക് കണക്കിലെടുത്താണ് മൂന്നുമാസമായി വര്‍ധിപ്പിച്ചതെന്നും തലാല്‍ മരാഫി വ്യക്തമാക്കുന്നു.