ചേന്ദമംഗലം കൈത്തറിക്ക് സഹായവുമായി ജസീറ എയര്‍വേസ്

Posted on: November 22, 2018

കൊച്ചി : ചേന്ദമംഗലം കൈത്തറിക്ക് സഹായവുമായി കുവൈത്ത് ആസ്ഥാനമായ വിമാന കമ്പനിയായ ജസീറ എയര്‍വേസ്. നെയ്ത്തുകാര്‍ക്ക് പ്രളയത്തില്‍ തകര്‍ന്ന കൈത്തറികള്‍ പുന:സ്ഥാപിക്കുന്നതിനും അസംസ്‌കൃത വസ്തുക്കളും അനുബന്ധ വിഭവങ്ങളും സമാഹരിക്കുന്നതിനുമുള്ള ധനസഹായമാണ് ജസീറ നല്‍കുന്നത്.

ചെറായിയിലെ നെയ്ത്തുകാരിയായ സി.എസ് സോണിക്കാണ് ആദ്യം സഹായമെത്തിക്കുന്നത്. കഴിഞ്ഞ ദിവസം കുവൈത്തിലേക്കു പോയ ജസീറ ജെ9406 വിമാനത്തിലെ യാത്രക്കാര്‍ക്ക് ചേക്കുട്ടിപ്പാവകള്‍ വിതരണം ചെയ്തു.

സേവ് ദ് ലൂം, ചേക്കുട്ടി പ്രസ്ഥാനങ്ങളെ സഹായിക്കാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്നും സി ഇ ഒ രോഹിത് രാമചന്ദ്രന്‍ പറഞ്ഞു. ചേന്ദമംഗലം കൈത്തറിയെ പുനര്‍നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയവരുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.