മുജ്തബ ബിസിനസ് – കരിയർ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

Posted on: September 18, 2018

കുവൈറ്റ്‌സിറ്റി : മുജ്തബ ക്രിയേഷൻസ് ആൻഡ് ഇവന്റ്‌സ് കുവൈറ്റിലെ ബിസിനസ് – കരിയർ രംഗത്ത് മികവു പുലർത്തുന്നവർക്കായി ഏർപ്പെടുത്തിയ പ്രഥമ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 21 ന് വൈകുന്നേരം ആറിന് അബാസിയ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ഇശൽ നില -2018 സംഗീത സായാഹ്നത്തിൽ അവാർഡുകൾ സമ്മാനിക്കും.

പി.എസ്. കൃഷ്ണൻ, ക്വാളിറ്റി മുസ്തഫ, പി.വി. ഇബ്രാഹിം, നാസർ പട്ടാമ്പി, എൽദോസ് (ബിസിനസ് എക്‌സലൻസ്), പി. എൻ. ജെ. കുമാർ, മാത്യൂസ് വർഗീസ്, ദിലി പാലക്കാട്, ഡോ. ശാന്ത മരിയ ജെയിംസ് (കരിയർ എക്‌സലൻസ്) എന്നിവരാണ് അവാർഡ് ജേതാക്കൾ.