ഇന്ത്യൻ എംബസി ഓഡിറ്റോറിയം ബുക്കിംഗിന് പുതിയ മാർഗനിർദേശങ്ങൾ

Posted on: October 1, 2016

kuwait-indian-embassy-big

കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയം ബുക്ക് ചെയ്യുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. എംബസിയിൽ രജിസ്റ്റർ ചെയ്ത സംഘടനകൾക്ക് പരിപാടികൾ നടത്തുന്നതിന് മാത്രമെ ഓഡിറ്റോറിയം അനുവദിക്കുകയുള്ളു. രണ്ട് ആഴ്ച മുമ്പ് അപേക്ഷ സമർപ്പിക്കണം.

പരിപാടിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിൽ നാല് മണിക്കൂർ നേരത്തെ ഉപയോഗത്തിന് 350 ദിനാറും ഭക്ഷണമില്ലെങ്കിൽ 300 ദിനാറുമാണ് ഫീസ്. ഓഡിറ്റോറിയം അനുവദിച്ചാൽ നിർദിഷ്ടഫീസ് മുൻകൂറായി എംബസിയിൽ പണമടയ്ക്കണം.

TAGS: Indian Embassy |