വേൾഡ് പ്രോഡക്ട്‌വിറ്റി കോൺഗ്രസ് ബഹ്‌റിനിൽ

Posted on: February 25, 2017

മനാമ : പതിനെട്ടാമത് വേൾഡ് പ്രോഡക്ട്‌വിറ്റി കോൺഗ്രസ് ഏപ്രിൽ 2-4 വരെ ബഹ്‌റിനിൽ നടക്കും. ന്യൂ റോഡ്‌സ് ടു ഇന്നവേഷൻ ആൻഡ് ഹയർ പ്രോഡക് ട് വിറ്റി എന്നതാണ് കോൺഗ്രസിന്റെ പ്രമേയം. ബഹ്‌റിൻ ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ മുബാരക്ക് അൽ ഖലീഫ ആണ് കോൺഗ്രസിന്റെ രക്ഷാധികാരി.

മനാമയിലെ ഗൾഫ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന വേൾഡ് പ്രോഡക്ട്‌വിറ്റി കോൺഗ്രസിൽ 72 രാജ്യങ്ങളിൽ നിന്നായി 600 ഓളം പ്രതിനിധികൾ പങ്കെടുക്കും. ബഹ്‌റിൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ്, ജാഫ്‌കോൺ കൺസൾട്ടന്റസ്, ലേബർ ഫണ്ട്, യുഎൻ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്.