ദാറുൾ ഷിഫ മെഡിക്കൽ സെന്റർ ഡിസംബർ 16 ന് തുറക്കും

Posted on: October 17, 2016

dar-al-shifa-medical-centre

മനാമ : അറബ് ഗൾഫ് പ്രോപ്പർട്ടി ഇൻവെസ്റ്റ്‌മെന്റും മുഹമ്മദലി കരുവന്തൊടിയും ചേർന്ന് ആരംഭിച്ച ദാറുൾ ഷിഫ മെഡിക്കൽ കോർപറേഷന്റെ പ്രധാന സംരംഭമായ ദാറുൾ ഷിഫ മെഡിക്കൽ സെന്റർ ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് പത്രസമ്മേളനത്തിൽ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളുമായി ബഹ്‌റിൻ ഹിദ്ദിൽ തുടങ്ങുന്ന മെഡിക്കൽ സെന്ററിന്റെ സോഫ്റ്റ് ലോഞ്ച് വൈകാതെ ഉണ്ടായേക്കും.

ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, ഡെന്റൽ, ജനറൽ സർജറി, ഇഎൻടി, കോസ്‌മെറ്റിക്‌സ് ആൻഡ് ഡെർമറ്റോളജി, 24 മണിക്കൂർ ഫാർമസി, ക്ലിനിക്കൽ ലബോറട്ടറി തുടങ്ങിയ വിഭാഗങ്ങൾ ഇവിടെയുണ്ടാകും. സ്‌പെഷ്യലിസ്റ്റിനെ കാണാൻ ഏഴ് ദിനാറും ജനറൽ പ്രാക്ടീഷ്ണർക്ക് അഞ്ച് ദിനമാറുമാണ് ഒപി ഫീസ് ഈടാക്കാൻ ഉദേശിക്കുന്നത്. സൗഹാർദ്ദപരമായ വിദഗ്ധ ചികിത്സ എല്ലാ വിഭാഗം ആളുകൾക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. മാനേജിംഗ് ഡയറക്ടർ മുഹമ്മദലി കരുവന്തൊടി, ജനറൽ മാനേജർ അഹമ്മദ് ഷമീർ, ഫിനാൻസ് ഡയറക്ടർ റമീൻ മുഹമ്മദലി, മാർക്കറ്റിംഗ് മാനേജർ റജുൽ മുഹമ്മദലി എന്നിവർ ഫോർ സീസൺസ് ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.