ബഹ്‌റിൻ വിദേശകാര്യമന്ത്രാലയം തുർക്കിയിൽ ഹെൽപ്‌ലൈൻ തുറന്നു

Posted on: July 17, 2016

Bahrain-Foreign-Ministry-Biമനാമ : തുർക്കിയിലുള്ള ബഹ്‌റിൻ പൗരൻമാരെ സഹായിക്കാൻ ബഹ്‌റിൻ വിദേശ കാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ ആരംഭിച്ചു. തുർക്കിയിലുള്ളവർ ഇപ്പോഴുള്ള താമസസ്ഥലത്ത് തുടരാനും ജാഗ്രതപാലിക്കാനും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ തുർക്കിയിലെ ബഹ്‌റിൻ എംബസിയുമായി ബന്ധപ്പെടാനും നിർദേശിച്ചു.

തുർക്കിയിലെ ബഹ്‌റിൻ എംബസി : 00903124912655 00905525551515 00905529650505

തുർക്കിയിലെ ബഹ്‌റിൻ അംബാസഡർ : 00905305554455

ബഹ്‌റിൻ വിദേശകാര്യ മന്ത്രാലയം : 0097317227555