ടാലന്റ് സ്പ്രിന്റ്‌ന് – ഗൂഗിളുമായി സഹകരിച്ച് പരിശീലന കരാര്‍

Posted on: April 26, 2019

ടാലന്റ് സ്പ്രിന്റ്  ഐടി രംഗത്ത് വനിതകള്‍ക്ക് ഉന്നത തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിളിന്റെ പിന്തുണയോടെ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിമന്‍ എന്‍ജിനിയേഴ്‌സ് (ഡബ്ല്യു ഇ) എന്നു പേരിട്ടിരിക്കുന്ന പ്രോഗ്രാമിലൂടെ മൂന്ന് വര്‍ഷത്തിനകം 600 വനിത സോഫ്ട് വെയര്‍ എന്‍ജിനിയര്‍മാരെ ഇന്ത്യയില്‍ നിന്ന് സൃഷ്ടിക്കുകയാണ് പ്രമുഖ ഐടി പരിശീലന വിദഗ്ധരായ ടാലന്റ് സ്പ്രിന്റിന്റെ ലക്ഷ്യം. വിശദമായ തിരഞ്ഞെടുപ്പ്് പ്രക്രിയിലൂടെയാണ് ഐടി വിദ്യാര്‍ഥിനികളില്‍ നിന്ന് കഴിവുള്ളവരെ കണ്ടെത്തുക. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനു പ്രത്യേക പരിഗണനയും നല്‍കുന്നുണ്ട്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഐടി രംഗത്ത് ഉന്നത ഉദ്യോഗം നേടാനാവുംവിധമുള്ള പരിശീലനങ്ങള്‍ ടാലന്റ് സ്പ്രിന്റ് നല്‍കും.

നൂറു ശതമാനം സ്‌കോളര്‍ഷിപ്പും ഒരു ലക്ഷം രൂപ വാര്‍ഷിക സ്റ്റൈപ്പന്റും പരിശീലനകാലയളവില്‍ ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗൂഗിള്‍ കമ്പനിയില്‍ തൊഴില്‍ നേടാന്‍ അവസരം കിട്ടും.
ഐടി കോളജുകളില്‍ മൂന്നാം വര്‍ഷവും നാലാം വര്‍ഷവും പഠിക്കുന്ന വനിതകള്‍ക്കാണ് വുമന്‍സ്
എന്‍ജിനീയേഴ്‌സ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാനാവുക. ഒരു വര്‍ഷമാണ് പരിശീലനപരിപാടിയുടെ കാലയളവ്. സമ്മര്‍ കോഡിങ് ബൂട്ട് ക്യാംപസ്, ലൈവ് ഓണ്‍ലെന്‍ ക്ലാസുകള്‍, ഓണ്‍ഗോയിങ് മെന്റര്‍ഷിപ്പ്, സര്‍ട്ടിഫിക്കേഷന്‍, ടീം ബേസ്ഡ് പ്രൊജക്ടുകള്‍ എന്നിവ ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കനുസരിച്ച് ആഗോളതലത്തില്‍ ഐടി മേഖലയില്‍ വനിതകളുടെ സാന്നിധ്യം 26 ശതമാനം മാത്രമാണ്. ഈ മേഖലയില്‍ ലിംഗസമത്വം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടാലന്റ് സ്പ്രിന്റ് വുമന്‍സ് എന്‍ജിനിയേഴ്‌സ് പോലെയുള്ള പരിശീലന പദ്ധതികള്‍ സംഘടിപ്പിക്കുന്നത്.

വിവരസാങ്കേതിക വിദ്യയുടെ വിവിധ തലങ്ങളില്‍ വനിത ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതില്‍ ഗൂഗിള്‍ എന്നും പ്രതിഞ്ജാബദ്ധമാണ്. വുമന്‍ എന്‍ജിനിയേഴ്‌സ് പ്രോഗ്രാമിലൂടെ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കാനാവുന്ന വനിത എന്‍ജിനിയര്‍മാരെ വാര്‍ത്തെടുക്കാനും അവരുടെ കഴിവുകള്‍ ഗൂഗിളിനു പ്രയോജനപ്പെടുത്താനാവുമെന്നും പ്രതീക്ഷിക്കുന്നു. ഇതിനായി ടാന്റ് സ്പ്രീന്റ് നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയേകുന്നതില്‍ ഏറെ ആഹ്ലാദമുണ്ട് ഗൂഗിള്‍ ഇന്ത്യ എന്‍ജിനിയറിങ് ഡയറക്ടര്‍ ആനന്ദ് രംഗരാജന്‍ പറഞ്ഞു.
ആഗോള വിവരസാങ്കേതിക വിദ്യ രംഗത്ത് പുത്തന്‍ തരംഗം സൃഷ്ടിക്കാനാവുന്ന, കഴിവുറ്റ ഒരു കൂട്ടം വനിത സോഫ്ട് വെയര്‍ എന്‍ജിനിയര്‍മാരെ വുമന്‍ എന്‍ജിനിയേഴ്‌സ് പ്രോഗ്രാമിലൂടെ വാര്‍ത്തെടുക്കാനാവുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. അവര്‍ ഗൂഗിളിനും ഐടി മേഖലയ്ക്കും ഒരു മുതല്‍ കൂട്ടായി മാറും ടാലന്റ് സ്പ്രിന്റ് സിഇഒയും സഹസ്ഥാപകനുമായ ഡോ. ശന്തനു പോള്‍ പറഞ്ഞു.

ടാലന്റ് സ്പ്രിന്റിന്റെ ഡബ്ല്യു ഇ പ്രോഗ്രാമിനെ പറ്റി കൂടുതല്‍ അറിയാനും അപേക്ഷ സമര്‍പ്പിക്കാനും എന്ന https://talentsprintwe.com  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

TAGS: Talent Sprint |