ജയിന്‍ യൂണിവേഴ്‌സിറ്റി ആന്റ് ഓണ്‍ കോഴ്സുകള്‍ കേരളത്തില്‍ ആരംഭിച്ചു

Posted on: April 26, 2019

കൊച്ചി : ഏപ്രില്‍ 25, 2019 : വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നേടാനാവശ്യമായ സാങ്കേതിക വിജ്ഞ്യാനം പകര്‍ന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമായി ബാംഗ്‌ളൂര്‍ ആസ്ഥാനമായ ജയിന്‍ യൂണിവേഴ്‌സിറ്റി രംഗത്ത്. കൊച്ചി കേന്ദ്രമായ കാമ്പസില്‍ നിന്നാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍, ഐ. ടി, സയന്‍സ് പ്രോഗ്രാമുകള്‍ ജയിന്‍ യൂണിവേഴ്‌സിറ്റി അവതരിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഔദോഗിക ഉത്ഘാടനം എ.ഐ.സി.റ്റി.ഇ വൈസ് ചെയര്‍മാന്‍ ഡോ: എം. പി. പൂനിയ കൊച്ചിയില്‍ നിര്‍വഹിച്ചു. ജയിന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ചെന്‍രാജ് റോയ്ചന്ദ്, കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ: ശശിധരന്‍, എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ: ഹരികുമാര്‍, സി – ആപ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ : സി. അബ്ദുള്‍ റഹ്മാന്‍, എ.ഐ.സി.റ്റി. ഇ ഡയറക്റ്റര്‍ ഡോ : രമേശ് ഉണ്ണികൃഷ്ണന്‍, ജയഭാരത് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ എ. എം. കരീം, ഇന്നോവേഷന്‍ ആന്റ് റീസേര്‍ച്ച് സൊസൈറ്റി ചെയര്‍മാന്‍ ഡോ : നിസ്സാം റഹ്മാന്‍, എ.ഐ.സി.റ്റി. ഇ നോഡല്‍ ഓഫീസര്‍ ഡോ : അബ്ദുള്‍ റഹ്മാന്‍ അഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജെ.യു.എക്‌സ് ( JUX ) ഓണ്‍ കാമ്പസ് എന്നറിയപ്പെടുന്ന ഈ ഓണ്‍ലൈന്‍ വിദ്യാഭ്യസ പദ്ധതിയില്‍ ഡാറ്റാ സയന്‍സ്, ബിഗ് ഡേറ്റാ അനലറ്റിക്‌സ്, മൊബൈല്‍ ആപ് വികസനം, ക്ലൗഡ് ടെക്‌നോളജി, ഐ. ഒ. റ്റി, ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി, അനലറ്റിക്കല്‍ ഇന്റലിജന്‍സ്, വെബ് ഡവലപ്പന്റ്, റിന്യുവബിള്‍ എനര്‍ജി, റോബോട്ടിക് ആന്‍ഡ് ഓട്ടമേഷന്‍, അക്കൗണ്ടി0ഗ് മാനേജ്മെന്റ്, ഫിനാഷ്യല്‍ മോഡലിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ – കൊമേഴ്സ്, അഡ്വേര്‍ടൈസി0ങ്, തുടങ്ങിയ വിവിധ കോഴ്സുകള്‍ ലഭ്യമാക്കും.

ഡിഗ്രി വിദ്യാഭ്യസം തുടരുന്നതിനൊപ്പം തങ്ങളുടെ ഭാവി പദ്ധതികള്‍ രൂപപ്പെടുത്താനുതകും വിധം സാങ്കേതിക പരിജ്ഞാനവും കൂടി ആര്‍ജിക്കുന്നതിനുള്ള രീതിയിലാണ് പരിശീലന പദ്ധതികള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് ജയിന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വെബിനയര്‍ വഴി അതാത് മേഖലകളിലുള്ള വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കും. വിദ്യാര്‍ത്ഥികളെ തൊഴില്‍ ധാതാക്കളുമായി ജെ. യു. എക്‌സ് എംപ്ലോയ്‌മെന്റ് പോര്‍ട്ടല്‍ വഴി ബന്ധപ്പെടുത്തുന്നത് വഴി രാജ്യത്തുടനീളമുള്ള ജോബ് ഫെയറുകളെപ്പറ്റിയുള്ള അറിവും, കമ്പനികളിലെ തൊഴിലവസരങ്ങളെപ്പറ്റിയുള്ള വിവരങ്ങളും അവര്‍ക്ക് ലഭിക്കുകയും ചെയ്യും.കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ 75,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവഴി തൊഴില്‍ നേടാനായതായും ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു.

www.juxhub.com / juxoncampus എന്ന വെബ്ബ് സൈറ്റിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

TAGS: Gain University |