ടെക്‌നോപാര്‍ക്കില്‍ വണ്ടര്‍ലായുടെ ഓഫീസ് തുറന്നു

Posted on: April 25, 2019


തിരുവനന്തപുരം : തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിനുള്ളില്‍ വണ്ടര്‍ലായുടെ അംഗീകൃത ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ചടങ്ങില്‍ വണ്ടര്‍ലാ ഹോളിഡേയ്‌സ് സ്ഥാപകന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ്, കൊച്ചി പാര്‍ക്ക് ഹെഡ് രവികുമാര്‍ എം. എ., കോര്‍പ്പറേറ്റ് ബിസിനസ് ഹെഡ് രുദ്രേഷ് എച്ച്. എസ്. കേരള ബിസിനസ് ഹെഡ് ടോജോ മാത്യു എന്നിവര്‍ പങ്കെടുത്തു.
സന്ദര്‍ശകര്‍ക്ക് വണ്ടര്‍ലായില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും പാര്‍ക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനുമായി 14 ജില്ലകളിലും ഓഫീസ് പ്രവര്‍ത്തനത്തിലുണ്ട്.