ഹിമോഫീലിയയ്ക്ക് പുതിയ ചികില്‍സയായ എമിസിസുമാബുമായി റോഷ്

Posted on: April 17, 2019

കൊച്ചി: ഹിമോഫിലിയ എ വിഭാഗത്തിനുള്ള ചികില്‍സയായ എമിസിസുമാബിന് ഇന്ത്യയില്‍ അംഗീകാരം ലഭിച്ചതായി റോഷ് വെളിപ്പെടുത്തി. രക്ത വാര്‍ച്ച ഉണ്ടാകുന്നതിന്റെ കാലദൈര്‍ഘ്യം വര്‍ധിപ്പിക്കാനോ തടയാനോ സഹായിക്കുന്ന ചികില്‍സാ രീതിയാണിത്. ഹെമിലിബ്രാ എ പേരില്‍ കൂടി അറിയപ്പെടുന്നു ഇത്. ത്വക്കിനു കീഴെ നല്‍കുന്ന പ്രതിവാര ഇന്‍ജക്ഷനാണ്.

ഹിമോഫീലിയ എ ഉള്ള രോഗികളില്‍ രക്തം കട്ട പിടിക്കുന്ന പ്രക്രിയ വീണ്ടും വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ രീതിയില്‍ പ്രോട്ടീനുകളെ ലഭ്യമാക്കാന്‍ ഇതു സഹായിക്കും. ഒരു ആഴ്ചയില്‍ തന്നെ നിരവധി തവണ ല്‍കേണ്ട കുത്തിവെപ്പുകളാണ് ഹീമോഫീലിയ എ രോഗികള്‍ക്ക് മുന്നില്‍ നിലവിലുള്ള ചികില്‍സാ പോംവഴി. ഹിമോഫീലിയ എ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏറെ ഗുണകരമായ വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണ് എമിസിസുമാബിന് ലഭിച്ചിരിക്കുന്ന അംഗീകാരം.

ഇന്ത്യയിലുള്ള രോഗികള്‍ക്കും സാധ്യമായത്ര വേഗത്തില്‍ ഔഷധങ്ങള്‍ ലഭ്യമാക്കാനുള്ള റോഷിന്റെ പ്രതിബദ്ധതയാണ് ഹെമിലിബ്രായുടെ അവതരണത്തിലൂടെ ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ റോഷ് ഫാര്‍മ ഇന്ത്യയുടെ ചീഫ് പര്‍പ്പസ് ഓഫിസര്‍ (എംഡി) ലാറാ ബെസേറ പറഞ്ഞു.

ഹീമോഫീലിയ ആഗോള ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഹീമോഫീലിയ രോഗികളുള്ളത് ഇന്ത്യയിലാണ്. ഓരോ വര്‍ഷവും 1300 ഹീമോഫീലിയ രോഗികളാണ് ഇന്ത്യയില്‍ ജനിക്കുത്. ബോധവത്ക്കരണത്തിന്റെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് ഇവിടെ ചികില്‍സയ്ക്ക് പ്രശ്നമാകുത്.