സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ബ്ലൂ മൗണ്ട് ഡയറക്ട്

Posted on: February 28, 2019


കൊച്ചി : വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മാതാക്കളായ ബ്ലൂ മൗണ്ട്, സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പുതിയ വിപണന രീതിയായ ബ്ലൂ മൗണ്ട് ഡയറക്ട് അവതരിപ്പിച്ചു. ബ്ലൂ മൗണ്ട് ഡയറക്ടില്‍ പേരു ചേര്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടേതായ ഉപഭോക്തൃ ശ്യംഖല സൃഷ്ടിച്ച് കമ്പനിയുടെ ഡീലറാകാനുള്ള അവസരമാണ് ബ്ലൂ മൗണ്ട് ഡയറക്ട് വഴി ലഭിക്കുന്നത്.

ബ്ലൂ മൗണ്ട് പ്രതിനിധികള്‍ക്കും ഡീലര്‍മാര്‍ക്കും ബ്ലൂ മൗണ്ട് കെയര്‍ ആപ്ലിക്കേഷനെക്കുറിച്ചും മറ്റു ഉല്പന്നങ്ങളെക്കുറിച്ചും പരിശീലനം നല്‍കും. ബ്ലൂ മൗണ്ട് ഡയറക്ട് വഴി ആന്റി ഓക്സിഡന്റ് ആല്‍ക്കലിന്‍ വെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി പ്രതിമാസം 50,000 ഉപഭോക്താക്കളെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.

വാട്ടര്‍ പ്യൂരിഫയറില്‍ പണം മുടക്കുന്നത് കരുതലോടെയുള്ള പ്രവര്‍ത്തനമായിരിക്കുമെന്നും, പണം മുടക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് സംരംഭകരായി മാറാനുള്ള അവസരം കൂടിയാണ് ബ്ലൂ മൗണ്ട് ഡയറക്ട് വഴി ഒരുക്കുന്നതെന്നും ബ്ലൂ മൗണ്ട് അപ്ലയന്‍സസ് മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ ഗുപ്ത പറഞ്ഞു.