സഞ്ജീവനം ആയൂര്‍വേദ ആശുപത്രി സ്ത്രീകള്‍ക്കായി ആരോഗ്യ സംരക്ഷണ മാസാചരണം സംഘടിപ്പിക്കുന്നു

Posted on: February 22, 2019

കൊച്ചി : സഞ്ജീവനം ആയൂര്‍വേദ ആശുപത്രി മാര്‍ച്ച് മാസം ശക്തയായിരിക്കൂ എന്ന പ്രചാരണത്തിലൂടെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ട പരിപാടികള്‍ ഒരുക്കുന്നു.ആഘോഷങ്ങളുടെ ഭാഗമായി കാക്കനാടുള്ള ആശുപത്രിയില്‍ സ്ത്രീകള്‍ക്കു മാത്രമായി ചികില്‍സാ ധ്യാനങ്ങളും വര്‍ക്ക്‌ഷോപ്പുകളും നടത്തും.

പ്രചാരണത്തിന്റെ ഭാഗമായി ആഴ്ചാവസനാങ്ങളില്‍ സ്ത്രീ ആരോഗ്യത്തെ കുറിച്ച് വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കും. മാനസികവും ശാരീരികവുമായി സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി രണ്ടു പകലും രണ്ടു രാത്രിയും നീണ്ടു നില്‍ക്കുന്ന ചികില്‍സയാണ് ആശുപത്രി വാഗ്ദാനം ചെയ്യുന്നത്.

ചികില്‍സയുടെ ഭാഗമായി ആയൂര്‍വേദ തെറാപ്പികള്‍, ഹത യോഗ, ക്രിയ യോഗ, ആരോഗ്യകരമായ ഡയറ്റ് എന്നിവയുണ്ട്. ശരീരവും മനസും പുനരുജ്ജീവിപ്പിക്കുക, വിശ്രമിക്കുക, പുനഃസ്ഥാപിക്കുക എന്നിവയാണ് വര്‍ക്ക്‌ഷോപ്പ് ഉറപ്പു നല്‍കുന്നത്. ആഴ്ച അവസാനത്തില്‍ ചെറിയ ആരോഗ്യകരമായ പാചക സെഷനുകളുമുണ്ടാകും. പ്രത്യേക നിരക്കില്‍ സ്ത്രീകള്‍ക്ക് ഈ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാം.