യു എന്‍ സുസ്ഥിര വികസന ലക്ഷ്യം : രാജ്യാന്തര സെമിനാര്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Posted on: February 14, 2019

കൊച്ചി : സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് കൊച്ചിയും (സൈം) ഓയിസ്‌ക ഇന്റര്‍നാഷണലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന യു എന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളെ (യു എന്‍ എസ് ഡി ജി) കുറിച്ചുള്ള രാജ്യാന്തര സെമിനാര്‍ മാര്‍ച്ച് 14, 15 തീയതികളില്‍ സൈമില്‍ നടക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ആഗോള സമൂഹത്തിന് വഴികാട്ടിയാവുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

ബിസിനസ് സ്ഥാപനങ്ങള്‍, എന്‍ ജി ഒകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്താം എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കും. യു എന്‍ എസ് ഡി ജിയുടെ അഞ്ച് തത്വങ്ങളായ ജനങ്ങള്‍, സമൃദ്ധി, ഗ്രഹം, പങ്കാളിത്തം, സമാധാനം എന്നിവയും സെമിനാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഡീന്‍ ക്യാപ്റ്റന്‍ കെ. സി സിറിയക് അറിയിച്ചു.

TAGS: XIME |