താഴയിൽ നിധി അറുപതാമത് ശാഖ തുറന്നു

Posted on: February 6, 2019

കൊച്ചി : ധനകാര്യ മേഖലയില്‍ 53 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള താഴയില്‍ നിധി ലിമിറ്റഡിന്റെ അറുപതാമത് ശാഖ എറണാകുളം ജില്ലയിലെ വാഴക്കാലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൃക്കാക്കര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലു ചാരു ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

താഴയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. തോമസ് ജോണ്‍ താഴയില്‍ അധ്യക്ഷനായിരുന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷിഹാബ് എം. എം. ആദ്യ നിക്ഷേപം സ്വീകരിച്ചു. താഴയില്‍ നിധി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജിനോയി ജോണ്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇ. എം. മജീദ്, ഡയറക്ടര്‍ പ്രൊഫ. കോശി തോമസ് താഴയില്‍, ജനറല്‍ മാനേജര്‍ തമ്പി എം. മത്തായി, റവ. പി. ജെ. ജോണ്‍, തോമസ് എന്‍. കെ. എന്നിവര്‍ പ്രസംഗിച്ചു. താഴയില്‍ നിധി ലിമിറ്റഡിന്റെ എറണാകുളം ജില്ലയിലെ നാലാമത്തെ ബ്രാഞ്ചാണിത്.