എഫ് ബി ബി കളേഴ്‌സ് ഫെമിന മിസ്സ് ഇന്ത്യ ഓഡീഷന്‍ ഫെബ്രുവരി 9 ന്

Posted on: February 5, 2019

കൊച്ചി : എഫ് ബി ബി കളേഴ്‌സ് ഫെമിന മിസ്സ് ഇന്ത്യ 2019 നായുള്ള കേരള ഓഡീഷനുകള്‍ ഫെബ്രുവരി 9ന് കൊച്ചി സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിലുള്ള ബിഗ് ബസാറില്‍ വെച്ച് നടക്കും. 30 സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ഉണ്ടാകും.

കേരളത്തില്‍ നിന്നുള്ള ആദ്യ മൂന്നു സ്ഥാനക്കാര്‍ ഫെബ്രുവരി 24 ന് ബംഗളുരുവില്‍ നടക്കുന്ന ദക്ഷിണ മേഖലാ കിരീടധാരണ ചടങ്ങിലേക്ക് പോകും. എഫ്.ബി.ബി. കളേഴ്‌സ് ഫെമിന മിസ്സ് ഇന്ത്യ 2019ന്റെ ഫൈനലിസ്റ്റുകള്‍, ഗ്രാന്‍ഡം ഫിനാലെയ്ക്ക് മുമ്പ് വ്യവസായത്തിലെ ഏറ്റവും മികച്ച വിദഗ്ദ്ധരില്‍ നിന്നുള്ള കഠിനമായ പരിശീലന, ഗ്രൂമിംഗ് സെഷുകള്‍ക്ക് വിധേയരാകും. ജൂണില്‍ നടക്കുന്ന ഗ്രാന്ഡ്ത ഫിനാലെ കളേഴ്‌സില്‍ സംപ്രേഷണം ചെയ്യും.