യോനോ എസ്ബിഐ 20 അണ്ടർ ട്വന്റി അവാർഡ് നിഹാലിന്

Posted on: February 5, 2019

കൊച്ചി : എസ്ബിഐയുടെ യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി അവാര്‍ഡ് ജേതാവായി കൊച്ചി സ്വദേശിയായ ഏഴു വയസുകാരന്‍ നിഹാല്‍ രാജ് (കിച്ച) തെരഞ്ഞെടുക്കപ്പെട്ടു. തങ്ങളുടെ കഴിവുകളും വൈദഗ്ധ്യവും കൊണ്ടു സമൂഹത്തില്‍ മാറ്റമുണ്ടാക്കിയ യുവ പ്രതിഭകളെ ആദരിക്കുന്നതിനാണ് യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി അവാര്‍ഡുകള്‍ക്കു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപം നല്‍കിയിട്ടുള്ളത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍-പുരുഷ വിഭാഗത്തിലാണ് നിഹാല്‍ രാജ് വിജയിയായത്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ഷെഫ് ആണ് നിഹാല്‍ രാജ്. തേങ്ങാപ്പായസം, ഐസ് ക്രീം കേക്ക്, തരികഞ്ഞി എന്നിവകൊണ്ട് അഞ്ചാം വയസ് മുതല്‍ ഏവരുടേയും വായില്‍ വെള്ളമൂറിക്കുന്ന കൊച്ചു മിടുക്കനാണ് കിച്ച എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നിഹാല്‍. സോഷ്യല്‍ മീഡിയയിലും പാചകലോകത്തും അറിയപ്പെടുന്ന കിച്ച, കിച്ചാ ട്യൂബ് എച്ച്ഡി എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങി. ഇന്നതിന് മുപ്പതിനായിരത്തിലധികം വരിക്കാരുണ്ട്.

പൊതു ജനങ്ങള്‍ ചെയ്ത 1.7 ലക്ഷം വോട്ടു വഴി വിവിധ മേഖലകളിലെ 60 പ്രതിഭകളെ തെരഞ്ഞെടുത്തു്. ബെംഗളരൂവില്‍ നടക്കുന്ന ഗ്രാന്‍ഡ് അവാര്‍ഡ് ദാനചടങ്ങില്‍ 20 പ്രതിഭകളേയും ആദരിച്ചു.

TAGS: Yono App |