ടാറ്റാ പവര്‍ സമ്പൂര്‍ണ സോളാര്‍ പാനല്‍ സംവിധാനം അവതരിപ്പിച്ചു

Posted on: February 1, 2019

കൊച്ചി : സൗരോര്‍ജ കമ്പനിയായ ടാറ്റാ പവര്‍ സോളാര്‍ വീടുകളുടെ മേല്‍കൂരകള്‍ക്കായുള്ള സമ്പൂര്‍ണ സോളാര്‍ പാനല്‍ സംവിധാനം കൊച്ചിയില്‍ അവതരിപ്പിച്ചു. ഡല്‍ഹി, മുംബൈ, അജ്മീര്‍, ഭുവനേശ്വര്‍, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ വിജയകരമായി അവതരിപ്പിച്ച ശേഷമാണിത് കൊച്ചിയിലും അവതരിപ്പിക്കുന്നത്. 25 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 50,000 രൂപ വരെ ലഭിക്കാന്‍ സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതാണ് പുതിയ സംവിധാനം.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഫ്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്‍ എന്നിവര്‍ മേല്‍ക്കൂരകള്‍ക്കായുള്ള സമ്പൂര്‍ണ സൗരോര്‍ജ പാനല്‍ സംവിധാനം കൊച്ചിയില്‍ ഉദഘാടനം ചെയ്തു. ടാറ്റാ പവര്‍ സോളാറിന്റെ ഈ നീക്കത്തെ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് പ്രകീര്‍ത്തിച്ചു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റ് രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

വീടുകള്‍ക്കായുള്ള ടാറ്റാ പവര്‍ സോളാറിന്റെ സംവിധാനങ്ങളില്‍ ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗം കുറച്ചിരുന്നതിനാല്‍ കൂടുതല്‍ ഇന്ധനം ലഭിക്കാനാവും. ഇതിനു പുറമെ മേല്‍ക്കൂരകളിലെ സ്ഥലത്തില്‍ നിന്നു വരുമാനമാക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചമുണ്ടാക്കാനാകാനാകും വിധം സര്‍ക്കാര്‍ സബ്സിഡിയും ഇതോടൊപ്പമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് വായ്പ്പാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങളും കൂടി ഉള്‍പ്പെടുത്തി രാജ്യ വ്യാപകമായ 150 ല്‍ ഏറെ വില്പന, സേവന കേന്ദ്രങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഒരൊറ്റ കേന്ദ്രത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ മേല്‍ക്കൂര സംവിധാനവും ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍പോര്‍ട്ടും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവതരിപ്പിച്ചതിന്റെ പിന്‍ബലവുമായാണ് ടാറ്റാ പവര്‍ സോളാര്‍ എത്തുന്നത്. സൗരോര്‍ജ പിന്തുണയുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം 100 ദിവസം കൊണ്ട് മുംബൈയില്‍ സ്ഥാപിച്ച നേട്ടവും ടാറ്റാ പവര്‍ സോളാറിനുണ്ട്.

ഡല്‍ഹി, മുംബൈ, അജ്മീര്‍, ഭുവനേശ്വര്‍, ഗാന്ധിനഗര്‍, ബംഗലുരു എന്നിവിടങ്ങളില്‍ താമസ സ്ഥലങ്ങളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ സംവിധാനം വിജയകരമായി അവതരിപ്പിച്ച ശേഷം വിപുലമായ സൗരോര്‍ജ സംവിധാനങ്ങള്‍ കേരളത്തിലെ ഉപഭോകതാക്കള്‍ക്കായി അവതരിപ്പിക്കുവാന്‍ തങ്ങള്‍ക്കു ഏറെ ആഹ്ലാദമുണ്ടെന്നു ഇതേക്കുറിച്ചു പ്രതികരിക്കവേ ടാറ്റാ പവര്‍ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ പ്രവീണ്‍ സിന്‍ഹ പറഞ്ഞു. ഈ സേവനത്തിന്റെ മുഴുവന്‍ നേട്ടവും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കേരളത്തിലെ ഉപഭോക്താക്കളോടു ആവശ്യപ്പെട്ടു.

മേല്ക്കൂരകളിലെ സൗരോര്‍ജ സംവിധാനങ്ങളുടെ നേട്ടങ്ങള്‍ വീടുകളിലും ലഭ്യമാക്കുകയെന്നതും തങ്ങളുടെ ലക്ഷ്യമാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവേ ടാറ്റാ പവര്‍ (റിന്യൂവബിള്‍) പ്രസിഡന്റ് ആശിഷ് ഖന്ന പറഞ്ഞു. ചെലവ് കുറഞ്ഞ മേല്‍ക്കൂര സംവിധാങ്ങള്‍ ലഭ്യമാക്കുന്ന ഇതു പോലുള്ള നീക്കങ്ങള്‍ ഊര്‍ജ സംരക്ഷണത്തിനും ചെലവ് കുറക്കലിനും സഹായകമാകുന്നു. മേല്‍ക്കൂര സൗരോര്‍ജ സംവിധാനങ്ങള്‍ ലഭ്യമാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാകുക എന്ന കമ്പനിയുടെ ലക്ഷ്യവും ഇതിലൂടെ നേടാനാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു