കെ പി ഹോര്‍മിസ് : പുസ്തക പ്രകാശനം നാളെ

Posted on: January 24, 2019

അങ്കമാലി : ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ പി ഹോര്‍മിസിന്റെ ജീവചരിത്രവും ഓര്‍മക്കുറിപ്പുകളുടെ സംഗ്രഹവും അടങ്ങിയ കെ പി ഹോര്‍മിസ് എ ലെഗസി ബിയോണ്ട് ബാങ്കിംഗ് എന്ന പുസ്തകത്തിന്റെ പ്രകാശനം 25 ന് വൈകീട്ട് 4.30 ന് നടക്കും.

മൂക്കന്നൂര്‍ ഫെറോന പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്‍ പുസ്‌കതം പ്രകാശനം ചെയ്തു. ഫെഡറല്‍ ബാങ്ക് റിട്ടയേര്‍ഡ് ഓഫീസേഴ്‌സ് ഫോറം പ്രസിഡന്റ് ടോം തോമസ് അധ്യക്ഷത വഹിക്കും. പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മുന്‍ അംബാസഡര്‍ കെ പി ഫാബിയന്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യ കോപ്പി ഏറ്റുവാങ്ങും. പ്രഫ. ഡോ. മ്യൂസ് മേരി ജോര്‍ജ് പുസ്തകാവതരണം നടത്തും.