ആസ്റ്റര്‍ മെഡ്‌സിറ്റി ജീനോമിക്‌സ് ശില്‍പ്പശാല

Posted on: January 23, 2019


കൊച്ചി : ആസ്റ്റര്‍ മെഡ്‌സിറ്റി ക്ലിനിക്കല്‍ മെഡിസിനുമായി ബന്ധപ്പെട്ട ജീനോമിക്‌സിനെക്കുറിച്ച് ശില്‍പ്പശാല സംഘടിപ്പിച്ചു. ദേശീയ തലത്തിലെ പ്രമുഖ ഗവേഷണ കേന്ദ്രമായ സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (സിഎസ്‌ഐആര്‍-ഐജിഐബി) യിലെ ശാസ്ത്രജ്ഞര്‍ ആസ്റ്റര്‍ മെഡിസിറ്റി, ആസ്റ്റര്‍ മിംസ്, എസ്എജിആര്‍ഇഎംഎസ്, കൊച്ചിന്‍ ഓങ്കോളജി ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്നാണ് ശില്‍പ്പശാല ഒരുക്കിയത്.

ആധുനിക ആരോഗ്യപരിചരണത്തിന് അനുബന്ധ ചികിത്സാമേഖലകള്‍ ഗുണകരമാകുന്നുണ്ടെന്നും മനുഷ്യജീവിതം തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുള്ളതാണ് ജീനോമിക്‌സ് എന്നും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സ് സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ആസ്റ്റര്‍ മെഡ്‌സിറ്റിയും ഐജിഐബിയും ഗവേഷണം, പരിശീലനം എന്നിവ സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചുവെന്ന് ഓങ്കോളജി ലീഡ് കണ്‍സള്‍ട്ടന്റും ആസ്റ്റര്‍ സെന്റര്‍ ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ചിലെ ഡയറക്ടറുമായ ഡോ. ജെം കളത്തില്‍ പറഞ്ഞു.

TAGS: Aster Medcity |