ടിസിഎസ് ഫിറ്റ് 4 ലൈഫ് കോര്‍പ്പറേറ്റ് ചലഞ്ച്

Posted on: January 19, 2019

കൊച്ചി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കൊച്ചി ഉള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങളില്‍ ടിസിഎസ് ഫിറ്റ് 4 ലൈഫ് കോര്‍പ്പറേറ്റ് ചലഞ്ച് സംഘടിപ്പിക്കുന്നു. നിശ്ചിതസമയത്ത് പത്ത് കിലോമീറ്റര്‍ ദൂരം പിന്നിടുന്നതാണ് മത്സരം. ഫെബ്രുവരി 17-നാണ് കൊച്ചിയിലെ ഫിറ്റ് 4 ലൈഫ് ചലഞ്ച് ഓട്ടം.

ഇന്ത്യയിലെ നാല് നഗരങ്ങളിലായി 300 കമ്പനികളിലെ 12,000 ജീവനക്കാര്‍ ഫിറ്റ്‌നസ്ദീര്‍ഘദൂര ഓട്ടത്തില്‍ പങ്കെടുക്കും. കോര്‍പ്പറേറ്റുകള്‍ക്ക് ടീമായി രജിസ്റ്റര്‍ ചെയ്യാം. ഒരു വനിത അടക്കം നാല് പേര്‍ അടങ്ങിയതായിരിക്കണം ഒരു ടീം. ഒരു സ്ഥാപനത്തില്‍നിന്ന് ഒന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാം. ഒരു നഗരത്തില്‍ പരമാവധി 3000 പേര്‍ക്ക് മാത്രമേ മത്സരിക്കാനവസരമുള്ളൂ.

കൊച്ചിക്ക് പുറമേ അഹമ്മദാബാദ്, പുനെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് ഈ വര്‍ഷം ടിസിഎസ് ഫിറ്റ്4 ലൈഫ് കോര്‍പ്പറേറ്റ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. മത്സരം ഫിനിഷ്‌ചെയ്യുന്ന ആദ്യ മൂന്ന് പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും ട്രോഫികള്‍, മെഡലുകള്‍, ഫാസ്റ്റ്ട്രാക്ക് ആക്ടിവിറ്റി ട്രാക്കറുകള്‍, ടാറ്റ സ്‌ട്രൈഡര്‍ സൈക്കിളുകള്‍ തുടങ്ങിയവ സമ്മാനമായി ലഭിക്കും. കൂടാതെ ടാറ്റാ മുംബൈ മാരത്തണിലോ ടാറ്റാ അള്‍ട്രാ മാരത്തണിലോ മത്സരിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.