ഡോ.മനോജ് വി.സി കേരള നിയോകോണ്‍ പ്രസിഡന്റ്

Posted on: January 14, 2019


കൊച്ചി : നവജാത ശിശുരോഗ വിദഗ്ദരുടെ സംഘടനയായ നാഷണല്‍ നിയോനേറ്റോളജി ഫോറം (എന്‍.എന്‍.എഫ്) കേരള ചാപ്റ്ററിന്റെ സില്‍വര്‍ ജൂബിലി സമ്മേളനം കേരള നിയോകോണ്‍ 2019 കൊച്ചിയില്‍ സമാപിച്ചു. എന്‍.എന്‍.എഫ് കേരള ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി ഡോ.മനോജ് വി.സി (പ്രസിഡന്റ്) ഡോ.വിഷ്ണു മോഹന്‍ ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള കേരളത്തിലെ നവജാത ശിശുരോഗ വിദഗ്ദരുടെ ചികിത്സാ വൈഭവം മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനായി വരും വര്‍ഷങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും, കേരളത്തില്‍ എന്‍.എന്‍.എഫിന് ശാഖകള്‍ ഇല്ലാത്ത ജില്ലകളില്‍ പുതുതായി ശാഖകള്‍ ആരംഭിക്കുമെന്നും ചുമതലയേറ്റ് ഡോ.മനോജ് വി.സി, ഡോ. വിഷ്ണു മോഹന്‍ എന്നിവര്‍ പറഞ്ഞു. ഹെല്‍ത്തി ബേബി, ബ്രൈറ്റര്‍ ടുമോറോ എന്ന ആശയത്തിലൂന്നിയ സമ്മേളനത്തില്‍ 400ല്‍ പരം നവജാത ശിശുരോഗ വിദഗ്ദര്‍ പങ്കെടുത്തു.