പാരിസ് ദ ബുട്ടിക് മെന്‍സ്‌വെയര്‍ ഷോറൂം ഇടപ്പള്ളിയില്‍

Posted on: January 12, 2019

കൊച്ചി : പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ പാരിസ് ദ ബുട്ടിക് മെന്‍സ് ഫാഷന്‍ രംഗത്തേക്ക് പ്രവേശിക്കുന്നു. ബ്രാന്‍ഡിന്റെ ആദ്യ മെന്‍സ് സ്റ്റോര്‍ എ ആന്‍ഡ് ജെ കുട്യോര്‍ വൈറ്റില ഇടപ്പള്ളി ബൈപ്പാസില്‍ ഗീതാജ്ഞലി ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഷോറൂമില്‍ 20 ആഗോള ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ലഭ്യമാകും. ക്വാഷല്‍സ്, ഫോര്‍മല്‍സ്, പാര്‍ട്ടിവെയറുള്‍ തുടങ്ങി വിവിധ ശ്രേണിയിലുള്ള ഉത്പന്നങ്ങള്‍ ലഭ്യമാണ്.

2,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കിയിരിക്കുന്ന ഷോറൂമില്‍ പ്രത്യേക ടെയ്‌ലറിംഗ് സ്റ്റുഡിയോയും സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രമോട്ടര്‍മാരായ അനില്‍ മുഹമ്മദ്, ജമാല്‍ മുഹമ്മദ് എന്നിവര്‍ പറഞ്ഞു.