വണ്ടര്‍ലായില്‍ ക്രിസ്മസ് ആഘോഷം ഇന്നു മുതല്‍

Posted on: December 22, 2018

കൊച്ചി : അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ കൊച്ചിയില്‍ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷം. ക്രിസ്മസ് ബാന്‍ഡ് മേളത്തോടൊപ്പം ഇരുപതിലേറെ സാന്താ ക്ലോസുകള്‍ അണിനിരക്കുന്ന ക്രിസ്മസ് പരേഡും വൈകീട്ട് ആറു മുതല്‍ 7.30 വരെ നീണ്ടു നില്‍ക്കുന്ന ലൈവ് സ്റ്റേജ് ഷോയും ഡി ജെയും ഒരുക്കിയിട്ടുണ്ട്.

മൊബൈല്‍ ജോക്കികളുടെ കുസൃതി ചോദ്യങ്ങള്‍ക്കും കടങ്കഥകള്‍ക്കും ശരിയുത്തരം നല്‍കുന്നവര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. ഫണ്‍ ഗെയിമുകള്‍, ഭക്ഷ്യമേള എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

56 റൈഡുകളാണ് വണ്ടര്‍ലായില്‍ ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ 10 ദിവസം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍10 ശതമാനം കിഴിവുണ്ട്.

TAGS: Wonderla |