അജ്മല്‍ ബിസ്മി ഷോറൂമുകളില്‍ ക്രിസ്മസ് – ന്യൂ ഇയര്‍ ഓഫറുകള്‍

Posted on: December 15, 2018

കൊച്ചി : ബിസ്മിയില്‍ ക്രിസ്മസ് – ന്യൂ ഇയര്‍ ഓഫറുകള്‍ ആരംഭിച്ചു. 50 ശതമാനം വരെ വിലക്കുറവാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ്മസ് ട്രീ, എല്‍ഇഡി ബള്‍ബുകള്‍, പുല്‍ക്കൂടുകള്‍, പുല്‍ക്കൂട് സെറ്റുകള്‍ തുടങ്ങിയവയുടെ വലിയ കളക്ഷനാണ് ബിസ്മി ഹൈപ്പര്‍മാര്‍ട്ടുകളില്‍. കേക്ക് ഫെസ്റ്റ് ആണ് മറ്റൊരു ആകര്‍ഷണം. തിരഞ്ഞെടുത്ത കേക്കുകളില്‍ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും ഒന്നിനൊന്ന് സൗജന്യവും അവതരിപ്പിച്ചിരിക്കുന്നു.

ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ വന്‍ വിലക്കുറവും ഓഫറുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഡിസ്‌കൗണ്ട് ഉറപ്പു നല്‍കുന്നു. ഗൃഹോപകരണ എക്‌സ്‌ചേഞ്ച് അവസരവും ഒരുക്കിയിട്ടുണ്ട്.

നറുക്കെടുപ്പിലൂടെ ഒരു കിലോ ഗ്രാം സ്വര്‍ണം നേടാനുള്ള അവസരത്തോടൊപ്പം, പലിശ രഹിത തവണ വ്യവസ്ഥകളും ഷോറൂമുകളില്‍ ലഭ്യമാക്കിയിരിക്കുന്നു.

TAGS: Bismi Group |