കല്യാണ്‍ ജൂവലേഴ്‌സിന്റെ ക്രിസ്മസ് ഓഫര്‍

Posted on: December 12, 2018

കൊച്ചി : കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സൗജന്യ സമ്മാനങ്ങള്‍ നല്കുന്നു. ഇരുപത്തയ്യായിരം രൂപയോ അതില്‍ കൂടുതലോ വിലയുള്ള ആഭരണങ്ങള്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഉറപ്പായും സമ്മാനം ലഭിക്കും. ഹോം അപ്ലയന്‍സസ്, മൊബൈല്‍ ഫോണുകള്‍, റഫ്രിജറേറ്ററുകള്‍, ടിവികള്‍ തുടങ്ങിയവയാണ് ക്രിസ്മസ് ഷോപ്പിംഗ് ആഘോഷത്തിനൊപ്പം സമ്മാനമായി നല്കുന്നത്. നാല് ലക്ഷം രൂപയ്ക്കു മുകളില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ടെലിവിഷന്‍ സെറ്റ് അല്ലെങ്കില്‍ റഫ്രിജറേറ്റര്‍ സമ്മാനമായി നേടാം.

മൂന്ന് ലക്ഷം രൂപയ്ക്കു മുകളില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മൊബൈല്‍ ഫോണുകളും 25,000 രൂപയ്ക്കു മുകൡ ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഹോം അപ്ലയന്‍സുകളുമാണ് സമ്മാനമായി ലഭിക്കുക. കേരളത്തിലെ എല്ലാ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളിലും ഡിസംബര്‍ അവസാനം വരെ നിബന്ധനകള്‍ക്ക് വിധേയമായി ഈ ഓഫര്‍ നിലവിലുണ്ടായിരിക്കും.

ക്രിസ്മസ് ആഘോഷത്തിന്റെ സന്തോഷത്തിനൊപ്പം സൗജന്യ സമ്മാനങ്ങളും ലഭ്യമാകുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേയ്‌സിനൊപ്പം കൂടുതല്‍ മൂല്യം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

നൂതനവും പരമ്പരാഗത രീതിയിലുമുള്ള അനുപമമായ രൂപകല്‍പ്പനയിലുള്ള കമ്മലുകള്‍, വളകള്‍, നെക്ലേസുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്. സിയാ, അപൂര്‍വ, രംഗ്, നിമാ, മുദ്ര, അനോഖി, തേജസ്വി, നൃത്തം വയ്ക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ എന്നിങ്ങനെ ഉപയോക്താക്കളുടെ താത്പര്യത്തിന് അനുസൃതമായ വൈവിധ്യമാര്‍ന്ന ആഭരണശേഖരമാണ് കല്യാണ്‍ ജൂവലേഴ്‌സിലുള്ളത്.