കേംബ്രിഡ്ജ് സര്‍വകലാശാല ഒക്യൂപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് വര്‍ക്ക്‌ഷോപ്പ്

Posted on: December 11, 2018

കൊച്ചി : കേംബ്രിഡ്ജ് സര്‍വകലാശാല പ്രസ് കൊച്ചിയില്‍ ഒക്യൂപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിനുള്ള (ഒഇടി) ഒരുക്കത്തെ സംബന്ധിച്ച് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ആരോഗ്യ രംഗത്ത് ഇംഗ്ലീഷ് ആശയ വിനിമയത്തിനുള്ള ഡിമാന്‍ഡ് കണക്കിലെടുത്താണിത്. കേംബ്രിഡ്ജ് ബോക്‌സില്‍ ലാംഗ്വേജ് അസസ്‌മെന്റ് നടത്തുന്ന ഒഇടി പരീക്ഷയ്ക്ക് യുകെ, അയര്‍ലാന്‍ഡ്, സിംഗപൂര്‍, യുഎഇ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യ രംഗത്ത് അംഗീകാരമുണ്ട്.

ഈ രാജ്യങ്ങളിലേക്ക് വരുന്ന നഴ്‌സുമാര്‍ കൂടുതലായി ഈ പരീക്ഷയ്ക്കയില്‍ പങ്കെടുക്കുന്നു. ഈ പരീക്ഷയുടെ തയ്യാറെടുപ്പുകളെ കുറിച്ചും പഠന ഉള്ളടക്കങ്ങളെകുറിച്ചുമാണ് ഒരു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് പരിചയപ്പെടുത്തിയത്. ഇന്ത്യയിലും ആഗോള തലത്തിലും ഈ രംഗത്തുള്ള അവസരങ്ങളെ കുറിച്ചും വര്‍ക്ക്‌ഷോപ്പ് പരിചയപ്പെടുത്തി. ഒഇടി ടെസ്റ്റ് അപ്‌ഡേറ്റിനു പിന്നിലുള്ള വാദങ്ങള്‍ ഒഇടി എഡ്യുക്കേഷന്‍ മാനേജര്‍ ഡേവിഡ് വില്‍റ്റ്‌ഷൈര്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് കേംബ്രിഡ്ജ് സര്‍വകലാശാല പ്രസ് റിസോഴ്‌സ് മെറ്റീരിയല്‍ സഹ എഴുത്തുകാരി ഗുര്‍ലീന്‍ ഖൈരയുമായി ചര്‍ച്ച നടന്നു. ഇന്ത്യയിലെ എല്ലാ നഴ്‌സിങ് കോളജുകള്‍ക്കും സ്വകാര്യ ഭാഷാ സ്ഥാപനങ്ങള്‍ക്കും ഇതിന്റെ ഔദ്യോഗിക തയ്യാറെടുപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാല പ്രസ് ദക്ഷിണേഷ്യന്‍ ഇംഗ്ലീഷ് ഭാഷാ പഠന ബിസിനസ് മേധാവി അമിത് ബവേജ അറിയിച്ചു.