കുട്ടികളുടെ സുരക്ഷയ്ക്കായി ഹെല്‍മറ്റ് സേവ്‌സ് ചില്‍ഡ്രന്‍ വീക്ക്

Posted on: November 22, 2018

ബംഗളൂരു : ഹെല്‍മറ്റ് സേവ്‌സ് ചില്‍ഡ്രന്‍ വീക്ക് എന്ന പേരില്‍ എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് സുരക്ഷാ അവബോധ വാരം ആചരിച്ചു. പിന്നിലിരുന്ന് യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയെ കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ ദി വോയ്‌സ് ഓഫ് ചില്‍ഡ്രന്‍ എന്നൊരു ഗാന വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട്.

കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ടൂവീലര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രധാന്യം മനസിലാക്കാന്‍  ഹെല്‍മറ്റ് രക്ഷിക്കുന്നു  എന്ന പ്രചാരണം എക്‌സൈഡ് 2017ല്‍ അവതരിപ്പിച്ചിരുന്നു.