20 ലക്ഷം ബിടിഎസുകള്‍ സ്ഥാപിച്ച് ടെലികോം വ്യവസായം

Posted on: November 16, 2018

കൊച്ചി : അഞ്ചു ലക്ഷം മൊബൈല്‍ ടവറുകള്‍കൂടി സ്ഥാപിച്ച് രാജ്യത്ത് മൊത്തം ബിടിഎസുകളുടെ എണ്ണം 20 ലക്ഷമായി. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയ ടെലികോം മേഖല തടസമില്ലാത്ത വോയ്‌സ്-ഡാറ്റ ഒഴുക്കിനെ മാത്രമല്ല, അടുത്ത തലമുറ സാങ്കേതിക വിദ്യകളുടെയും സേവനങ്ങളെയും ഇതു വഴി മുന്‍കൂട്ടി കാണുന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ബിടിഎസുകളുള്ളത് (1,63,773 എണ്ണം). 1,49,901 ബിടിഎസുകളുമായി ആന്ധ്രാ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. തൊട്ടു പിന്നില്‍ 1,41,353 ബിടിഎസുകളുമായി കര്‍ണാടകയുമുണ്ട്.

സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റി പരിപാടികളെ പിന്തുണച്ചും വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകളായ 5ജി, ഐഒടി, വിആര്‍, എന്നിവക്കൊപ്പം ഈ മുന്നേറ്റം അനിവാര്യമാണെന്നും സി ഒ എ ഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു.

TAGS: Telecom |