ന്യൂസ് വിസ് സീസൺ 3 ഗ്രാന്റ് ഫൈനലിൽ തൃശൂരിൽ നിന്നുള്ള വിദ്യാർത്ഥികൾ വിജയികൾ

Posted on: November 6, 2018

കൊച്ചി : വാർത്തകളെ അടിസ്ഥാനമാക്കിയുള്ള രാജ്യാന്തര സ്‌കൂൾ ക്വിസ് പരിപാടിയായ ന്യൂസ് വിസിൽ തൃശൂർ ടീം വിജയം കരസ്ഥമാക്കി. ക്വിസ് പരിപാടിയിൽ പ്രഗത്ഭനായ സിദ്ധാർത്ഥ ബസുവിന്റെയും അവതാരകനായ പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെയും നേതൃത്വത്തിൽ നടന്ന ന്യൂസ് വിസിന്റെ മൂന്നാം പതിപ്പിൽ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. തൃശൂരിലെ പൂച്ചട്ടിയിലെ ഭാരതീയ വിദ്യാ ഭവൻസിന്റെ വിദ്യാ മന്ദിർ സ്‌കൂളിൽ നിന്നുള്ള ശീറാം മാധവൻ വിയും, പോൾ ബിനുവുമാണ് ഗ്രാൻഡ് ഫിനാലെയിൽ വിജയികളായത്. വിജയികൾക്ക് ഇംഗ്ലണ്ടിലെ ഒക്‌സ്‌ഫോർഡ് സന്ദർശിക്കാൻ അവസരം ലഭിക്കും.

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പായിരുന്ന സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ജേതാക്കളായത് എന്നത് എടുത്തു പറയേണ്ട കഥയാണെന്നും വാർത്തകളുടെ അറിവ് എന്തും മറികടക്കാനുള്ള ശക്തി തരുമെന്ന് ശീറാം മാധവനും, പോൾ ബിനുവും തെളിയിച്ചിരിക്കുകയാണെന്നും രാജ്ദീപ് സർദേശായി് പറഞ്ഞു.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരം മികച്ച വിജയകരമായി പൂർത്തിയാക്കിയതിൽ അഭിമാനമുണ്ടെന്നും മൂന്നാം സീസണിൽ ആദ്യമായി വൈൽഡ് കാർഡ് എൻട്രി അനുവദിച്ചിരുന്നെന്നും ഇന്ത്യ ടുഡേ ഗ്രൂപ്പ് സിഇഒ വിവേക് ഖന്ന പറഞ്ഞു.

TAGS: India Today |