ഐ ഡി ബി ഐ ബാങ്ക് വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണം

Posted on: November 2, 2018

കൊച്ചി : വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന് ഐ ഡി ബി ഐ ബാങ്ക് തുടക്കം കുറിച്ചു. വാചാരണത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി മുബൈയിലെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐ ഡി ബി ഐ ബാങ്ക് എംഡിയും സി ഇ ഒയുമായ രാകേഷ് ശര്‍മയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഐകദാര്‍ഢ്യ പ്രതിജ്ഞയെടുത്തു. ഡിഎംഡി കെ..പി. നായര്‍, സിവിഒ ഉഷ രവി, ഇഡി ജി.എ. ടാദസ് എന്നിവര്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. അഴിമതിക്കെതിരെ പോരാടി മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അഴിമതി രഹിത സമൂഹം സൃഷ്ടിക്കാനും ഇവര്‍ ആഹ്വാനം ചെയ്തു.

വിജിലന്‍സ് ബോധവല്‍ക്കരണ വാരത്തിന്റെ ഭാഗമായി ഐ ഡി ബി ഐ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രഭാഷണങ്ങളും മല്‍സരങ്ങളും നടത്തുന്നുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ ഇതേകുറിച്ച് അവബോധം വളര്‍ത്തുന്നതിനായി സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായും ബാങ്ക് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഗ്രാമസഭകളിലും തര്‍ക്ക പരിഹാര സഭകളിലും ബോധവല്‍ക്കരണ കാമ്പുകളും സഘടിപ്പിക്കുന്നുണ്ട്.

TAGS: IDBI BANK |