മുത്തൂറ്റ് ഗ്രൂപ്പ് 1088 കോടി രൂപ ആദായ നികുതി നല്‍കി

Posted on: August 29, 2018

കൊച്ചി: കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 435 കോടി രൂപയോളം ലഭിക്കും വിധമുള്ള ആദായ നികുതി അടവ് നടത്തിയതായി മുത്തൂറ്റ് ഗ്രൂപ്പ് അറിയിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1088 കോടി രൂപയുടെ ആദായനികുതി അടവാണ് മുത്തൂറ്റ് ഗ്രൂപ്പ് നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം ഈ തുകയുടെ 40 ശതമാനമായ 435.2 കോടി രൂപ കേരളത്തിനു ലഭിക്കുക. ഇതില്‍ 217.6 കോടി രൂപ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനായി വകയിരുത്തണമെന്നും മുത്തൂറ്റ് ഗ്രൂപ്പ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കുന്നതിനായി മുത്തൂറ്റ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ ഇതിനകം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ തങ്ങളുടെ 35,000 ജീവനക്കാരോട് ആകാവുന്ന എല്ലാ സഹായവും നല്‍കാനും മുത്തൂറ്റ് ഗ്രൂപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പണം, വസ്ത്രങ്ങള്‍, ദുരിതാശ്വാസത്തിനാകുന്ന മറ്റു സാമഗ്രികള്‍ എന്നിവയുടെ രൂപത്തില്‍ പിന്തുണ നല്‍കാനാണ് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. കോഴഞ്ചേരി, പത്തനംതിട്ട എന്നിവിടങ്ങളിലെ തങ്ങളുടെ ആശുപത്രികളോട് ആവശ്യമായ മേഖലകളില്‍ എല്ലാ സഹായങ്ങളും ലഭ്യമാക്കാനും മുത്തൂറ്റ് ഗ്രൂപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ്  മുത്തൂറ്റ് അറിയിച്ചു.

TAGS: Muthoot Group |