മൈജി പിങ്ക് സ്‌റ്റോറുകള്‍ ആരംഭിക്കുന്നു

Posted on: August 1, 2018

കൊച്ചി : ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ മൈജി കേരളത്തില്‍ സ്ത്രീ സൗഹൃദ ഡിജിറ്റല്‍ ഗാഡ്ജറ്റ് സ്‌റ്റോറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സ്ത്രീകള്‍ നിയന്ത്രിക്കുന്ന സ്‌റ്റോര്‍ എന്ന ആശയമാണ് പിങ്ക് സ്‌റ്റോറിലൂടെ മൈജി നിറവേറ്റുന്നത്.

സെയില്‍സിലും സര്‍വീസിലും തുടങ്ങി എല്ലാ മേഖലകളിലേക്കും സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തും. ഇതിനായി റിക്രൂട്ട്‌മെന്റ് തുടങ്ങിക്കഴിഞ്ഞു. പിങ്ക് സ്‌റ്റോര്‍ ആരംഭിക്കുന്നതിനു മുന്നോടിയായി നിലവിലെ സ്‌റ്റോറുകളില്‍ സ്ത്രീ ഉപഭോക്താകള്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഇതിനോടകം മൈജിയില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മൈജി മൈ ജനറേഷന്‍ സി എം ഡി എം.കെ ഷാജി പറഞ്ഞു.

TAGS: Myg |