ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റ് മൂവാറ്റുപുഴയില്‍

Posted on: July 20, 2018

 

കൊച്ചി : റീട്ടെയില്‍ ശൃംഖലയായ ബിസ്മി മൂവാറ്റുപുഴയില്‍ ആരംഭിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് ശനിയാഴ്ച രാവിലെ 11 -ന് ഉദ്ഘാടനം ചെയ്യും. 40,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.

നിത്യോപയോഗ സാധനങ്ങള്‍, ഇറക്കുമതി ചെയ്ത പഴങ്ങള്‍- പച്ചക്കറികള്‍, ഫാഷന്‍, ക്രോക്കറി ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവയുടെ വിപുലമായ കളക്ഷന്‍ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ദിവസം ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നു തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് ഓരോ മണിക്കൂറിലും 32 ഇഞ്ച് ടി.വി സമ്മാനമായി ലഭിക്കും.അരി, പഞ്ചസാര, പയര്‍, വര്‍ഗങ്ങള്‍, തുടങ്ങി നിത്യോപയോഗ സാധനങ്ങളും ഹോള്‍സെയില്‍ വിലയിലും താഴെ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉടമകള്‍ അറിയിച്ചു. കോമ്പി ഓഫറുകള്‍, ഒന്നിന്നൊന്ന് സൗജന്യം എന്നിവയും ലഭിക്കും.

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ഗൃഹോപകരണങ്ങളുടെ കളക്ഷന്‍ അഞ്ച് ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. ഈ വിഭാഗത്തില്‍ പലിശ രഹിത ഫിനാന്‍സ് സേവനങ്ങളും എക്‌സ്‌ചേഞ്ച് ഓഫറുകളുമുണ്ട്. ബക്രീദ്-ഓണം ആഘോഷങ്ങള്‍ക്കായുള്ള ഉത്പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്.