പണിക്കുറവില്ലാതെ സ്വർണം മാറ്റിവാങ്ങാൻ അവസരമൊരുക്കി തനിഷ്‌ക്

Posted on: March 5, 2018

കൊച്ചി : ജുവല്ലറി ബ്രാൻഡായ തനിഷ്‌ക് ഇന്ത്യയിൽ ആദ്യമായി പണിക്കുറവില്ലാതെ സ്വർണം മാറ്റി വാങ്ങാനുള്ള സൗകര്യം അവതരിപ്പിച്ചു. 22 കാരറ്റിനു മുകളിൽ ശുദ്ധതയുള്ള സ്വർണം മാറ്റി വാങ്ങുമ്പോഴാണ് താനിഷ്‌ക് 0% പണിക്കുറവ് ലഭ്യമാക്കും. ആഭരണങ്ങൾ മാറ്റി പുതിയതു വാങ്ങുമ്പോൾ നിബന്ധനകൾക്കു വിധേയമായി പത്തു ഗ്രാമിന് 840 രൂപ വീതം അധികം ലഭിക്കുകയും ചെയ്യും. അക്ഷയ ത്രിതീയയും വിവാഹങ്ങളും അടക്കം ഉപഭോക്താക്കൾ ഉൽസവ കാലത്തിനു മുന്നോടിയായി സ്വർണം വാങ്ങാൻ ഒരുങ്ങുന്ന വേളയിലാണ് എല്ലാ തനിഷ്‌ക് സ്‌റ്റോറുകളിലും ലഭ്യമായ ഈ പദ്ധതി അവതരിപ്പിച്ചത്.

തനിഷ്‌ക്കിൽ നിന്നു സ്വർണം മാറ്റി വാങ്ങുമ്പോൾ അഞ്ചു നേട്ടങ്ങളാണ് ഉപഭോക്താക്കൾക്കു ലഭിക്കുന്നത്. തനിഷ്‌ക് ലോകോത്തര കാരറ്റ് മീറ്ററിൽ സ്വർണത്തിന്റെ ശുദ്ധി പരിശോധിക്കുന്നു, വാങ്ങുന്ന വില സ്വർണം വിൽക്കുന്ന അതേ വില തന്നെയാണ്. കൈമാറുന്ന സ്വർണം ഉപഭോക്താവിന്റെ മുന്നിൽ വെച്ചു തന്നെ ഉരുക്കുയും തൂക്കുകയും ചെയ്യുന്നു, പഴയ ആഭരണം ഷോറൂമിൽ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ല, കൈമാറുന്ന സ്വർണം പുതിയ ആഭരണം നിർമിക്കാനായി ഉരുക്കുകയാണു ചെയ്യുന്നത്.

കല്ലുകൾക്ക് ഒരിക്കലും സ്വർണത്തിന്റെ നിരക്കിൽ വില നൽകേണ്ടി വരുന്നില്ല. സ്വർണം വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യക്കാർ മുൻകൂട്ടി കണക്കു കൂട്ടലുകൾ നടത്താറുണ്ടെന്നും പഴയ സ്വർണത്തിനു പകരം പുതിയതു വാങ്ങുമ്പോൾ പുതിയ പദ്ധതി അവർക്കു ഗുണകരമാകുമെന്നു ടൈറ്റാൻ കമ്പനിയുടെ ജുവല്ലറി ഡിവിഷൻ വിപണന വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റ് ദീപിക സബർവാൾ തിവാരി ചൂണ്ടിക്കാട്ടി.

TAGS: Tanishq |